ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണ്ണയത്തിന് ശേഷം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് പോലീസ് വാഹനത്തില്‍ മടങ്ങി. മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായിട്ടാണ് ദീപ നിശാന്ത് എത്തിയത്.
കവിതാ മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിധി കര്‍ത്താവായി ദീപ നിശാന്ത് എത്തിയത് വന്‍ പ്രതിഷേധത്തിന് കാരണമായി. ആദ്യം എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പിന്നീട് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു വനിതാ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.
കവിതാ മോഷണ വിവാദം ഉണ്ടാകുന്നതിനു മുമ്പാണ് ദീപാ നിശാന്തിനെ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായി നിശ്ചയിച്ചതെന്നും, വിവാദവുമായി ഇതിന് ബന്ധമില്ലെന്നും, ദീപാ നിശാന്തിനെ ഒഴിവാക്കില്ലെന്നും സംഘാടകര്‍ അറിയിച്ചിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി വന്നത് അധ്യാപിക എന്ന നിലയില്‍ ആണെന്നും കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്‌ക്കേണ്ട കാര്യമില്ലെന്നും ദീപ നിശാന്ത് ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.