തിരൂര്‍: പ്രൈമിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പ് (പി.എം.ആര്‍.എഫ്) നേടിയവരില്‍ തിരൂര്‍ മാങ്ങാട്ടിരി സ്വദേശിയും. വള്ളത്തോള്‍ എയുപി സ്‌കൂള്‍ പ്രധാനാധ്യപകന്‍ ജോസ് സി മാത്യുവിന്റെയും പുറത്തൂര്‍ ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക ബിന്ദു വിന്റെയും മകള്‍ കാവ്യ ജോസിനാണ് ഈ ഫെല്ലോഷിപ് ലഭിച്ചത്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗവേഷണ ഫെലോഷിപ്പാണ് പ്രൈമിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പ്. ഐസര്‍ പൂനെയില്‍ കെമിസ്ട്രി യില്‍ ആണ് കാവ്യ ജോസിന്റെ ഗവേഷണം. അഞ്ചു വര്‍ഷം പ്രതിമാസം ഫെല്ലോഷിപ് ആയി 70,000 മുതല്‍ 80,000 രൂപ ലഭിക്കും.
വാര്‍ഷിക ഗ്രാന്റ് ആയി പ്രതിവര്‍ഷം 2,00,000 രൂപയും ലഭിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (IISER) ഭോപ്പാലില്‍ നിന്നും ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പോടെ ഇന്റഗ്രേറ്റഡ് പിജി നേടിയ ശേഷം ഗവേഷണത്തിനായി IISER പൂനെ യില്‍ ചേരുകയായിരുന്നു.
IISER ഭോപ്പാലില്‍ നിന്നും ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പോടെ ഇന്റഗ്രേറ്റഡ് പിജി നേടിയ ശേഷം ഗവേഷണത്തിനായി IISER പൂനെ യില്‍ ചേരുകയായിരുന്നു കാവ്യ. പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് ഈ ഫെലോഷിപ്പ്.
എല്‍.പി വിഭാഗത്തില്‍ വി.പി.എല്‍ പി സ്‌കൂള്‍ ആലത്തിയൂരിലും, യു പി വിഭാഗത്തില്‍ മംഗലം വള്ളത്തോള്‍ എ.യു.പി സ്‌കൂളിലും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരൂര്‍ ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, ഹയര്‍ സെക്കണ്ടറി തിരുന്നാവായ നവാമുകുന്ദയിലുമായിരുന്നു പഠനം.
സഹോദരി സ്‌നേഹ ജോസ് ബാംഗ്ലൂര്‍: യൂണിവേഴ്‌സിറ്റിയില്‍ ഇന്‍സ്‌പെയര്‍ സ്‌കോളര്‍ഷിപ്പോടെ ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നു.
Discussion about this post