സമൂഹമാധ്യമങ്ങളില്‍ ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ് വെഡ്ഡിംഗ് ഫോട്ടോഷൂട്ട്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെഡ്ഡിംഗ് സ്റ്റോറീസ് ചിത്രീകരിച്ച വെഡ്ഡിംഗ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.
എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ചിത്രങ്ങളാണ് വന്‍വിവാദമായി മാറിയത്. കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല ഇത്തരം ഫോട്ടോഷൂട്ടുകളെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം.
എന്നാല്‍ ആ ഫോട്ടോകളില്‍ യാതൊരു തെറ്റുമില്ലെന്നും വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടായിരുന്നു ഫോട്ടോ എടുത്തത് എന്നുമായിരുന്നു ദമ്പതികള്‍ പറഞ്ഞത്. ഈ ഫോട്ടോഷൂട്ടിന് പിന്നാലെ തലശ്ശേരി ബീച്ചില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു.
ഇപ്പോഴിതാ മറ്റൊരു സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഡിസംബര്‍ ഏഴിന് നടക്കുന്ന നിഥിന്-സ്നേഹ ജോഡികളുടെ വിവാഹത്തിന് മുന്നോടിയായി എടുത്ത സേവ് ദി ഡേറ്റിലെ ഫോട്ടോസാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
എവറി ടസ്ക് ഇവെന്റ്സാണ് ഈ ജോഡികളുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. വെള്ളച്ചാട്ടത്തിന് മുന്നില്‍ പ്രണയാര്‍ദ്രരായ ദമ്പതികളുടെ ചിത്രത്തിന് നേരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
Discussion about this post