കൊട്ടിയം: അനിയന് മരിച്ചതിന് പിന്നാലെ ജ്യേഷ്ടനും മരണത്തിന് കീഴടങ്ങി. മയ്യനാട് കൂട്ടിക്കട അമ്മാച്ചന്‍മുക്ക് സ്വാതിയില്‍ ആര്.ചന്ദ്രമോഹന് (78), സഹോദരന് മയ്യനാട് പറമ്പില്‍ വീട്ടില്‍ ആര്.സുഭാഷ് ചന്ദ്രന് (74) എന്നിവരാണു മരിച്ചത്. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു ഇരുവരുടെയും അന്ത്യം.
കാലൊടിഞ്ഞതിനാല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചന്ദ്രമോഹന്. ചികിത്സയില്‍ കഴിയുകയായിരുന്ന സഹോദരനു കൂട്ടിരിക്കാനാണ് സുഭാഷ് ചന്ദ്രന് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3ന് സുഭാഷ് ചന്ദ്രന് മുറിയില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ മൂന്നിന് അതേ മുറിയില്‍ ചന്ദ്രമോഹനും മരിച്ചു. ഇരുവരുടെയും സംസ്കാരം നടത്തി. ചന്ദ്രമോഹന്റെ ഭാര്യ: ശകുന്തള. മകന്: അനൂപ്. സുഭാഷ് ചന്ദ്രന്റെ ഭാര്യ: രാധ.മക്കള്‍:നിഷി (ഫുജൈറ), ദീപ(ഫുജൈറ),എസ്. രൂപ (സബ് എഡിറ്റര്‍,വനിത). മരുമക്കള്‍: ബി.ജയന് (ഫുജൈറ), എം.അരുണ്‍ (പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ്,ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്,കൊച്ചി),
Discussion about this post