ഫഖ്റുദ്ധീന്‍ പന്താവൂര്‍
പൊന്നാനി:ഇരുപത് കൊല്ലമായി റുബീന പോലീസിലുണ്ട്. ഉപ്പ അബ്ദുല്‍ അസീസിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മൂത്തവളെ പോലീസുകാരിയാക്കണമെന്ന്. അഞ്ചുപെണ്‍മക്കളില്‍ മൂത്തവളായിരുന്നു റുബീന.അങ്ങനെയാണ് വെളിമുക്ക് പാലക്കല്‍ മാളിയേക്കല്‍ വീട്ടില്‍ റുബീന പോലീസ് ജീവിതം തിരഞ്ഞെടുത്തത്.
ഇരുപതാം വര്‍ഷത്തില്‍ ധീരതയും ആത്മാര്‍ത്ഥയും അര്‍പ്പണ മനോഭാവവും കണക്കിലെടുത്ത് റുബീനക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചു. പക്ഷെ ആ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ ഉപ്പ ഇന്നില്ല. 40 ദിവസം മുന്‍പ് ക്യാന്‍സര്‍ പിടിപെട്ട് മരണപ്പെട്ടു.
ഈ പുരസ്കാരം 40 ദിവസം മുമ്പ് കിട്ടിയിരുന്നെങ്കിലെന്ന് കണ്ണീരോടെ റുബീന ആഗ്രഹിച്ചുപോയി. ഈ പുരസ്കാരം എന്റെ ഉപ്പാക്കുള്ളതാണ്..മെഡല്‍ ലഭിച്ച വിവരമറിഞ്ഞപ്പോള്‍ റുബീനയുടെ പ്രതികരണം അതായിരുന്നു. ഉപ്പയായിരുന്നു റുബീനയുടെ എല്ലാം.
പൊന്നാനി തീരദേശപോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് റുബീന സകരിയ്യ.സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും ആത്മാര്‍ത്ഥയ്ക്കും കര്‍മ്മധീരതയ്ക്കും കൃത്യനിര്‍വഹണത്തിലുള്ള അര്‍പ്പണ മനോഭാവത്തിനുമാണ് റുബീനയെ തേടി അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തിയത്.
2017 ല്‍ 6 പേരുടെ മരണത്തിനിടയാക്കിയ നരണിപ്പുഴ തോണി ദുരന്തത്തില്‍ നാട്ടുകാരുടെ മനസ്സില്‍ മായാതെ നിന്ന ഒരെയൊരു ചിത്രം റുബീനയുടെതാണ്. മരിച്ചവരുടെ ബന്ധുക്കളെ ചേര്‍ത്തുപിടിച്ചും ജനക്കൂട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തും ഓടിനടന്ന വനിതാ പോലീസ് ഓഫീസറുടെ ചിത്രം ആരും മറക്കില്ല.
അന്ന് ചങ്ങരംകുളം സ്റ്റേഷനിലായിരുന്നു ഡ്യൂട്ടി. തുടക്കം പൊന്നാനി സ്റ്റേഷനില്‍, പിന്നെ തിരൂര്‍, കോട്ടക്കല്‍, മലപ്പുറം വനിതാ സെല്‍, കുറ്റിപ്പുറം, ഹൈവേ പോലീസ്, ഇപ്പോള്‍ പൊന്നാനി തീരദേശ പോലീസ്. എല്ലായിടത്തും മറ്റു പോലീസുകാരെപോലെയല്ല റുബീന.
ഒരു കൗണ്‍സിലര്‍, മെന്റര്‍.. അങ്ങനെ ആ റോളുകള്‍ നീണ്ടുപോകും. ഒത്തിരി കുടുംബ പ്രശ്നരിഹരിച്ചു.തിരൂര്‍ ഡിവിഷനു കിഴിലെ നിരവധി സ്കൂളുകളില്‍ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്ലാസുകള്‍ നല്‍കാനും ഡിപ്പാര്‍ട്ട്മെന്റ് വിശ്വസ്ഥതയോടെ എല്പ്പിക്കുന്നത് റുബീനയെയാണ്.
ജോലിയിലെ ഈ ആത്മാര്‍ത്ഥയും അര്‍പ്പണ മനോഭാവവുമാണ് റുബീനയെ മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനാക്കിയത്.പ്ലസ്ടുവിന് പഠിക്കുന്ന ദിയ ഷെഹനായ് ഏക മകള്‍.ഭര്‍ത്താവ് സകരിയ്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.
Discussion about this post