ശ്രീപദ്മനാഭസ്വാമി ക്ഷേത്രം; ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരന്‍

ന്യൂഡല്‍ഹി: ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി. ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്തു നല്കിയിട്ടുണ്ട്.

നേരത്തെ നിശ്ചയിച്ചിരുന്നത് ഹരികുമാരന്‍ നായരെയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ മാറ്റിയാണ് ഇപ്പോള്‍ കുമ്മനം രാജശേഖരനെ നാമനിര്‍ദ്ദേശം ചെയ്യുന്നതെന്ന് ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സമിതിയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധിയെ നേരത്തെതന്നെ നിശ്ചയിച്ചിരുന്നു.

Exit mobile version