തിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് സ്മൈലികള് വാരിവിതറുന്ന വിദേശികള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആംഗ്രി ഇമോജികള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതോടെ ആണ് വിദേശ ആംഗ്രികള് സോഷ്യല്‍ മീഡിയ ട്രോളര്‍മാരുടെ പിടിയിലായത്. യാന്ത്രികമായി ആരോ ഉണ്ടാക്കുന്ന ബോട്ട് റിയാക്ഷന്‍സിലൂടെ ആണ് ഇത് ഉണ്ടാക്കി എടുക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന് സെറ്റ് ചെയ്ത വെച്ച ആംഗ്രി ഇമോജികള്‍ ഓട്ടോമാറ്റിക് ആയി തന്നെ നിറയുന്നതാണ് ബോട്ട് റിയാക്ഷന്‍സ്. ഇതേതുടര്‍ന്ന് യുഡിഎഫിനെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ വ്യാപകമാവുകയാണ്. പിണറായി വിജയനെതിരെ അന്താരാഷ്ട്ര തലത്തില്‍ ജനരോഷം പുകയുന്നുവെന്ന തലത്തിലുള്ള പ്രചാരണങ്ങള്‍ക്ക് വേണ്ടിയാണ് യുഡിഎഫ് ഈ ചെയ്തൊക്കെ ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരും ആക്ടിവിസ്റ്റുകളും പറയുന്നത്.
കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ ‘നീം ജി’ നേപ്പാളിലേക്ക് കയറ്റുമതി ആരംഭിച്ചു എന്ന അറിയിപ്പ് നല്കുന്ന മുഖ്യമന്ത്രിയുടെ പോസ്റ്റിലാണ് വിദേശത്തു നിന്നുള്ള ഫേസ്ബുക്ക് ഐഡികള്‍ ശക്തമായ രോഷം പ്രകടിപ്പിച്ച് ആംഗ്രി ഇമോജികള്‍ ഇട്ടിരിക്കുന്നത്. അതേസമയം, ഈ ട്രെന്‍ഡ് ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ ഇന്ന് തന്നെ സര്‍ക്കാര്‍ രാജിവയ്ക്കേണ്ടി വന്നേക്കും എന്നാണ് നിരീക്ഷണ വിദഗ്ധരുടെ അഭിപ്രായമെന്ന തലത്തില്‍ സോഷ്യല്‍മീഡിയയില്‍ യുഡിഎഫിന് നേരെ പരിഹാസ ശരങ്ങളും ഉയരുന്നുണ്ട്.
ഇത്തരത്തില്‍ യുഡിഎഫിന്റെ സൈബര്‍ പോരാളികളുടെ ബോട്ട് റിയാക്ഷന് പരിപാടിയാണെന്ന് തെളിയിക്കുന്ന മറ്റൊരു തെളിവു കൂടി സോഷ്യല്‍മീഡിയ പങ്കുവെയ്ക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി നീക്കുപോക്കുണ്ടെന്ന് വെല്‍ഫയര്‍ പാര്‍ട്ടി പറഞ്ഞുവെന്ന 24 ന്യൂസില്‍ വന്ന വാര്‍ത്തയ്ക്ക് താഴെ, ലൗ റിയാക്ഷന്‍സ് ആണ് ഭൂരിഭാഗവും. ഈ റിയാക്ഷന്‍സ് ഇട്ടതാകട്ടെ ഈ പറഞ്ഞ വിദേശികളും. ഈ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്, യുഡിഎഫിലേയ്ക്കും, യുഡിഎഫിന്റെ സൈബര്‍ പോരാളികളിലേയ്ക്കുമാണെന്നതില് സംശയമില്ലെന്ന കണ്ടെത്തലില്‍ ആണ് സോഷ്യല്‍ മീഡിയ.
Discussion about this post