തിരുവനന്തപുരം: നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് പരിശോധനാഫലം ഫോസിറ്റീവായി. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകനാണ് ഡിജോ ജോസ് ആന്റണി.
ഇരുവർക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു. ക്വീൻ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയിലാണ് പുരോഗമിച്ചിരുന്നത്.
പൃഥ്വിരാജിനും സംവിധായകനും കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ക്വാറന്റൈനിൽ പ്രവേശിച്ചു. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്.