മകളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദ്യമായ ആശംസാകുറിപ്പുമായി മാപ്പിളപ്പാട്ട് ഗായകന് സലിം കോടത്തൂര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്. പൊന്നുമോളുടെ ഒമ്പതാം പിറന്നാളിന് സലിം കോടത്തൂര്‍ ആശംസകള്‍ അറിയിച്ചത്.
സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിലേക്ക് നോക്കണം എന്ന് ഞാന്‍ പഠിച്ചത് മകളിലൂടെയായിരുന്നു എന്ന് സലിം കുറിക്കുന്നു. സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങളിലേക്ക് നോക്കണമെന്നത് ഞാന്‍ പഠിച്ചത് ഇവളിലൂടെ ആയിരുന്നു ..അതുകൊണ്ട് തന്നെ പലരും കുറവുകള്‍ കണ്ടു സഹതപിച്ചപ്പോള്‍, ഞങ്ങള്‍ എപ്പോഴും ഇവളുടെ മികവുകള്‍ മാത്രം നോക്കി കണ്ട് സന്തോഷിച്ചു ..അതായിരുന്നു എന്റെ വിജയവുമെന്ന് സലിം കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
HAPPY BIRTH DAY ..സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് ഒൻപതാം പിറന്നാൾ ..സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങളിലേക്ക് നോക്കണമെന്നത് ഞാൻ പഠിച്ചത് ഇവളിലൂടെ ആയിരുന്നു ..അതുകൊണ്ട് തന്നെ പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ … ഞങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു ..അതായിരുന്നു എന്റെ വിജയവും .എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ ..ഉപ്പച്ചിയുടെ മാലാഖക്ക് ഒരായിരം പിറന്നാൾ ആശംസകൾ .happy birth day.. hanna മോൾ
Discussion about this post