കൊച്ചി: നടന് പൃഥ്വിരാജിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ‘ജനഗണമന’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന് ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
പുതുമുഖങ്ങളെ വെച്ച് ഒരുക്കിയ ‘ക്വീന്‍’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
Discussion about this post