വയനാട്; കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തില്‍ വീടും കുടുംബവും നഷ്ടമായ സഹോദരിമാരെ കാണാനും വീട് കൈമാറും രാഹുല്‍ ഗാന്ധി എംപി എത്തി. ഇരുവര്‍ക്കുമായി പണി കഴിപ്പിച്ച പുതിയ വീടിന്റെ താക്കോല്‍ അദ്ദേഹം തന്നെ സഹോദരിമാര്‍ക്ക് കൈമാറി. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കാവ്യയുടേയും കാര്‍ത്തികയുടേയും അവസ്ഥ അറിഞ്ഞ രാഹുല്‍ വീട് വച്ച് നല്കാന് തീരുമാനിക്കുകയായിരുന്നു.
ഇന്ന് കളക്ടേറ്റിലെത്തിയ രാഹുല്‍ തന്നെ പണി പൂര്‍ത്തിയായ വീട് ഇവരുവര്‍ക്കും കൈമാറുകയായിരുന്നു. കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ അമ്മയെയും മുത്തച്ഛനെയും മൂന്ന് സഹോദരിമാരെയുമാണ് ഇവര്‍ക്ക് നഷ്ടമായത്. കാവ്യയും കാര്‍ത്തികയും കോളേജ് ഹോസ്റ്റലിലായത് കൊണ്ട് മാത്രമാണ് അന്ന് അവര്‍ ആ ദുരന്തത്തില്‍ നിന്ന് കരകയറിയത്.
ദുരന്തമുഖത്ത് രാഹുല്‍ എത്തിയപ്പോള്‍ സഹോദരിമാരെ നേരിട്ടെത്തി ആശ്വസിപ്പിച്ചിരുന്നു. ഇവര്‍ക്ക് പുതിയ വീട് ഒരുക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. റോഡിനോട് ചേര്‍ന്ന് സ്ഥലം വാങ്ങിയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഏഴ് ലക്ഷം രൂപയാണ് വീട് നിര്‍മാണത്തിനായി ചെലവായത്. ഇരുവരെയും ചേര്‍ത്ത് നിര്‍ത്തുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.
കവളപ്പാറ ദുരന്തത്തിൽ വീടും കുടുംബവും നഷ്ടപ്പെട്ട സഹോദരിമാരായ കാവ്യക്കും കാർത്തികയ്ക്കും പുതിയ വീടിന്റെ താക്കോൾ രാഹുൽ ഗാന്ധി എം പി കൈമാറി. #rahulgandhi #wayanad
T Siddique यांनी वर पोस्ट केले सोमवार, १९ ऑक्टोबर, २०२०
Discussion about this post