തിരുവനന്തപുരം: ശബരിമലയില്‍ അവിശ്വാസികള്‍ ആചാര ലംഘനം നടത്തുമോയെന്ന ആശങ്ക ജയിലില്‍ കിടക്കുമ്പോള്‍ ഉണ്ടായിരുന്നു, എന്നാല്‍ അത് ഉണ്ടായില്ലെയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് എതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കെ സുരേന്ദ്രന് പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് താന്‍ നടത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ ആരും തന്നെ ഒരു തെറ്റും ചെയ്തിട്ടില്ല. പാര്‍ട്ടി ശ്രീധരന് പിള്ളയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Discussion about this post