എം ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകി; ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യം

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന സാധ്യത മുന്നിൽകണ്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഓൺലൈനായിട്ടാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യം നൽകണമെന്നും ഹർജി ഇന്ന് തന്നെ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാവിലെ കോടതി കേസ് വിളിച്ചു തുടങ്ങുന്ന സമയത്ത് ശിവശങ്കറിന്റെ അഭിഭാഷകൻ ഹർജി സമർപ്പിച്ച കാര്യവും അത് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവും കോടതിയിൽ ഉന്നയിക്കും. തുടർന്ന് കോടതിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

എന്നാൽ കസ്റ്റംസ് ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തേക്കും. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കുമെന്നാണ് വിവരം. കസ്റ്റംസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാം കുമാറാണ് കോടതിയിൽ ഹാജരാകുക.

Exit mobile version