തൃപ്പൂണിത്തറ: ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജിക്ക് പിന്തുണ പ്രഖ്യാപിച്ച് ബിരിയാണി ഫെസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ്. തൃപ്പൂണിത്തുറയില്‍ സജ്നയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച ബിരിയാണി ഫെസ്റ്റില്‍ ഇതിനോടകം രണ്ടായിരത്തിലധികം ബിരിയാണികളാണ് വിറ്റുപോയത്.
വഴിയരികില്‍ ബിരിയാണി വിറ്റിരുന്ന സജ്നയുടെ കച്ചവടം തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചക്കുന്നതായി സജ്ന തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിരവധി പേര് സജനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചത്.
2000 പേര്‍ക്കുള്ള ഭക്ഷണം കാക്കനാടുള്ള അടുക്കളയില്‍ സജ്നയും സുഹൃത്തുക്കളും ചേര്‍ന്ന് തയ്യാറാക്കി. വിഡി സതീശന് എംഎല്‍എ ബിരിയാനി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വിവിധയിടങ്ങളില്‍ നിന്നും സജ്നക്ക് പിന്തുണ ഏറുകയാണ്. നേരത്തെ ദിവസവും 200 ബിരിയാണി വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 500 ഓളം ബിരിയാണികളാണ് വില്‍ക്കുന്നത്. തെരുവിലെ ബിരിയാണി വില്‍പ്പനയില്‍ നിന്നും ഹോട്ടല്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സജ്ന. നടന് ജയസൂര്യയും പിന്തുണയും സാമ്പത്തിക സഹായവും പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post