കൊച്ചി: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് സംസ്ഥാന സാമൂഹികസുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍. കേന്ദ്രമന്ത്രി പറഞ്ഞത് പൂര്‍ണമായും തെറ്റാണെന്ന് ഡോ.മുഹമ്മദ് അഷീല്‍ പറഞ്ഞു. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഐസിഎംആറിലെ സൈന്റിസ്റ്റുകളോട് ചോദിക്കാമെന്നും ഡോക്ടര്‍ അഷീല്‍ പറഞ്ഞു. ഹര്‍ഷവര്‍ധന്‍ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം. പക്ഷെ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കില്‍ അത് കൃത്യമായി പഠിച്ചിട്ടു വേണം പറയാന്‍. ഒരു മഹാമാരിയോട് പോരാടുമ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിനിര്‍ത്തണമെന്നും ഡോ.മുഹമ്മദ് അഷീല്‍. കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോക്ടറിന്റെ വിമര്‍ശനം.
‘ഹര്‍ഷവര്‍ധന്‍ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം. പക്ഷെ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കില്‍ അത് കൃത്യമായി പഠിച്ചിട്ടു വേണം പറയാന്‍. എന്താണോ അദ്ദേഹം പറഞ്ഞത് അത് പൂര്‍ണമായും തെറ്റാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഐസിഎംആറിലെ സൈന്റിസ്റ്റുകളോട് ചോദിക്കാം. ഒരു മഹാമാരിയോട് പോരാടുമ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിനിര്‍ത്തുക’, പോസ്റ്റില്‍ ഡോ.മുഹമ്മദ് അഷീല്‍ പറയുന്നു.
കൊവിഡ് വ്യാപനം തടയുന്നതില്‍ കേരളം പരാജയപ്പെട്ടു എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ ‘സണ്‍ഡേ സംവാദ്’ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പറഞ്ഞത്.
ഓണക്കാലത്തെ അലംഭാവമാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും ജനങ്ങള്‍ പലയിടത്തും വന്‍തോതില്‍ സംഘടിച്ചെന്നും കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. കൊവിഡിന്റെ തുടക്കത്തില്‍ അതിനെ മികച്ച രീതിയില്‍ കേരളത്തിനു പ്രതിരോധിക്കാനായി.എന്നാല്‍ പിന്നീട് കാണിച്ച അലംഭാവത്തിന്റെ ഫലമാണ് ഇപ്പോള്‍ സംസ്ഥാനം അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.