കൊച്ചി:നരേന്ദ്ര മോഡി പ്രധാമന്ത്രിയായി എത്തിയതിന് ശേഷം ഇന്ത്യയിലുണ്ടായ സംഭവവികാസങ്ങളുടെ കണക്കുകള്‍ നിരത്തി അഡ്വ ശ്രീജിത്ത് പെരുമന. 2020ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 94-മതെന്നും ആകെ വിലയിരുത്തലിന് വിധേയമായ 107 രാജ്യങ്ങളില്‍ സുഡാനൊപ്പം ആണ് ഇന്ത്യ 94 ആം സ്ഥാനം പങ്കിട്ടതെന്നും ശ്രീജിത്ത് ഫേസ്ബുക്കിലൂടെ പറയുന്നു.
കുറിപ്പ് വായിക്കാം,
ഇന്ത്യയില്‍ പട്ടിണി രൂക്ഷം ; പാകിസ്ഥാനെക്കാളും, നേപ്പാളിനേക്കാളും ബംഗ്ളാദേശിനേക്കാളും, ഇന്തോനേഷ്യയെക്കാളും പട്ടിണിയുള്ള രാജ്യമായി ഇന്ത്യ ; 2020ലെ ആഗോള പട്ടിണി റാങ്കിങ്ങില്‍ ഇന്ത്യ 94-മത്.
2020ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 94-മത്. ആകെ വിലയിരുത്തലിന് വിധേയമായ 107 രാജ്യങ്ങളില്‍ സുഡാനൊപ്പം ആണ് ഇന്ത്യ 94 ആം സ്ഥാനം പങ്കിട്ടത്.
മോഡി’ ഫിക്കേഷന് ആരംഭിച്ച ശേഷം ഇന്ത്യയ്ക്ക് കിട്ടിയ അംഗീകാരങ്ങള്‍ ഇങ്ങനെ..,
1. പാകിസ്ഥാനെക്കാളും, നേപ്പാളിനേക്കാളും ബംഗ്ലാദേശിനേക്കാളും പട്ടിണിയുള്ള രാജ്യം – hunger index
2. പാകിസ്താനേക്കാള്‍ മത സ്വാതന്ത്ര്യം കുറഞ്ഞ രാജ്യം – ഐക്യരാഷ്ട്ര സഭ
3. വിവര’ മില്ലാത്തവരുടെ റാങ്കിങ്ങില്‍ ഒന്നാമത് – Ipsos MORI Perils of Perception Survey
4. സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം – റോയിട്ടേഴ്സ്
5. സന്തോഷവാന്മാരുടെ റാങ്കിങ്ങില്‍ പാക്കിസ്ഥാനെക്കാള്‍ പിന്നില്‍ പാകിസ്ഥാന് 67 മത് സ്ഥാനത്ത് ഇന്ത്യയുടെ സ്ഥാനം140 – World Happiness Report
6. GDP യില്‍ ബംഗ്ളാദേശിനേക്കാള്‍ താഴെ – IMF
7. മനുഷ്യന് ജീവിക്കാന്‍ ഏറ്റവും അപകടകരമായ അഥവാ dangerous രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് -Expat Insider 2019
8. ലോകത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയ മത കലാപങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെക്കാളും മുന്നില്‍ നാലാം സ്ഥാനം. സിറിയയും, നൈജീരിയയും, ഇറാഖും മാത്രമാണ് ഇന്ത്യയുടെ മുന്നില്‍ -Pew Research Center analysis
9. തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും ഏറ്റവും അപകടകരമായ dengerous ആയ 144 രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഒന്നില്‍ – International Trade Union Confederation (ITUC) Global Rights Index 2020
10. പ്രവാസികള്‍ക്ക് ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനേക്കാള്‍ മുന്പില് അഞ്ചാം സ്ഥാനത്ത് ഇന്ത്യ -Expat Insider Survey 2019
11. ലിംഗ സമത്വം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ശ്രീലങ്കയ്ക്കും, ഇന്തോനേഷ്യക്കും, ചൈനക്കും, ബംഗ്ളാദേശിനും മുന്നില്‍ – WORLD ECONOMIC FORUM’S GENDER GAP REPORT -2019
12.ക്രിസ്ത്യാനികള്‍ക്കെതിരെ ലോകത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയ ആക്രമണങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ പാകിസ്താനോടൊപ്പം പത്താം സ്ഥാനത്ത് -Open Doors Survey 2020
13. ബാലവേല നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശിനും, കോംഗോയ്കും, എത്യോപിയയ്കും ശേഷം അഞ്ചാം സ്ഥാനത്ത് ഇന്ത്യ. High Risk കാറ്റഗറിയെന്നും റിപ്പോര്‍ട്ട്. പാകിസ്ഥാനും സൊമാലിയയും ഇന്ത്യക്ക് പിന്നിലാണ് -2019 Child Labour Index
14. ലോകത്ത് സൈബര്‍ സുരക്ഷ കുറഞ്ഞ രാജ്യങ്ങളില്‍ ഒന്ന്. പട്ടികയില്‍ പതിനഞ്ചാമത് -Comparitech study Survey -2019
15. പാരിസ്ഥിതിക ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും മോശം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പാരിസ്ഥിതിക സുരക്ഷ സര്‍വേയിലെ 180 രാജ്യങ്ങളുടെ പട്ടികയില്‍ 177 മത്തെ സഥാനത്ത് – Environmental Performance Index 2018
ഹിന്ദു രാഷ്ട്രത്തിനും, രാമരാജ്യത്തിനും കിട്ടിയ അംഗീകാരങ്ങളെക്കുറിച്ച് ഇനിയും ഒരുപാടൊരുപാട് എഴുതാനുണ്ട്..മറ്റൊരവസരത്തിലാകാം എന്ന് കരുതുന്നു.
മേല്പറഞ്ഞ അവാര്‍ഡുകള്‍ക്കൊക്കെ കാരണക്കാരന്‍ നെഹ്റുവും, കോണ്‍ഗ്രസ്സുമാണ് എന്ന ന്യായീകരണം കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
കൂണ് തിന്നുന്ന മിത്രം അധികാരത്തില്‍ വന്നതിനു ശേഷമാണ് മേല്‍പ്പറഞ്ഞ എല്ലാ അവാര്‍ഡുകളും നമുക്ക് ലഭിച്ചതെന്ന വിവരം നിങ്ങളെ അഭിമാനപുരസ്സരം അറിയിക്കട്ടെ ??
രാമരാജ്യത്തിന് ധ്വജ പ്രണാമം
അഡ്വ ശ്രീജിത്ത് പെരുമന
Discussion about this post