തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജയില്‍ മോചിതനായി. 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന് പുറത്തിറങ്ങുന്നത്.
ഇന്നലെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ജയിലില്‍ നിന്ന് പുറത്ത് വരുന്നത്.പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, രണ്ട് പേരുടെ ആള് ജാമ്യം വേണം, പുറമെ രണ്ട് ലക്ഷത്തിന്റ ബോണ്ടും പാസ്പോര്‍ട്ടും കെട്ടിവയ്ക്കണം, സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും കര്‍ശ്ശന താക്കീതുമായാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജയില്‍ മോചിതനായ സുരേന്ദ്രന് വന്‍ സ്വീകരണമാണ് ബിജെപി നേതൃത്വം ഒരുക്കിയത്.വാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണത്തിന് ശേഷം സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരപന്തലിലെത്തിക്കും.
Discussion about this post