കൊല്ലം: നിലമേലില്‍ ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് പിതാവ്. സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലമേല്‍ എലിക്കുന്നാംമുകളില്‍ ഇസ്മയിലിനെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയാണ് ഇസ്മയില്‍ ഒരു വയസ്സുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ രോഷത്തോടെ ഒരുവയസുകാരനെ കുളത്തിലേയ്ക്ക് എറിഞ്ഞത്.
കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞ് രക്ഷപ്പെട്ടത്.