കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. കുവൈറ്റിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന റാന്നി കുടമുരുട്ടി സ്വദേശിനിയായ സുമ കുമാരി (48) ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
അബ്ദുള്ള അല്‍ മുബാറക് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുമ മരിച്ചത്. അവധിക്ക് നാട്ടില്‍ പോയി കുവൈറ്റില്‍ മടങ്ങി എത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഇവര്‍ കൊറോണ രോഗബാധിതയായത്. ഒരു മകളുള്ളത് നാട്ടിലാണ്. കൊറോണ പ്രോട്ടോകാള്‍ പ്രകാരം സംസ്കാര ചടങ്ങുകള്‍ക്ക് കുവൈത്ത് കെഎംസിസി പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.
Discussion about this post