തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും. കടുത്ത നടുവേദനയെന്ന് എം. ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. പരിശോധനയില്‍ ഡിസ്ക് തകരാര്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖങ്ങളില്ല. എന്നാല്‍ മറ്റൊരു ആശുപത്രിയില്‍ കൂടി പരിശോധനവേണമെന്നാണ് കസ്റ്റംസ് നിലപാട്.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടിലെത്തിയിരുന്നു. അന്വേഷണ സംഘം എത്തിയതിന് തൊട്ടുപുറകെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കസ്റ്റംസ് വാഹനത്തിലാണ് എം ശിവശങ്കരിനെ ആശുപത്രിയിലെത്തിച്ചത്.
Discussion about this post