തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെടുന്നത് സ്വന്തം പരാജയം മറച്ചുപിടിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ കേന്ദ്രമന്ത്രിക്കാണ് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാത്തതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ല എന്ന് പ്രചരിപ്പിച്ചയാളാണ് മുരളീധരന്‍. ഒപ്പമുള്ള മന്ത്രിയും അന്വേഷണ ഏജന്‍സികളും ഇതിനെ തള്ളിപ്പറഞ്ഞു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് തുടരാന്‍ എന്ത് അര്‍ഹതയാണുള്ളതെന്നും കോടിയേരി ചോദിച്ചു.
ജാതിയും മതവും നോക്കി ആളുകളെ നിയമിക്കുന്നത് യുഡിഎഫിന്റെ കാലത്തെ പതിവാണെന്ന് കോടിയേരി ചോദ്യത്തോട് പ്രതികരിച്ചു. യോഗ്യത നോക്കിയാണ് എല്‍ഡിഎഫ് നിയമനം നടത്തുന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഓപ്പണ്‍ സര്‍വകലാശാലയിലും അത്തരത്തിലാണ്.
ആദ്യമായാണ് ഗുരുവിന്റെ പ്രതിമ സര്‍ക്കാര്‍ സ്ഥാപിച്ചത്. ചട്ടമ്പിസ്വാമിയുടെ പ്രതിമയും സ്ഥാപിക്കുന്നു. കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു ശ്രീനാരായണീയനും സര്‍ക്കാരിനെതിരെ ചിന്തിക്കില്ലെന്നും കോടിയേരി പറഞ്ഞു.