കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗി തൂങ്ങി മരിച്ചു. പാനൂരിനടുത്ത കൈവേലിക്കലില്‍ കടവങ്കോട്ട് ബാബുവാണ് (49) തൂങ്ങി മരിച്ചത്. വൈകീട്ട് 3.30 നായിരുന്നു സംഭവം. ഭാര്യയും മക്കളും കൊവിഡ് ടെസ്റ്റിനായി തലശേരി ജനറല്‍ ആശുപത്രിയില്‍ പോയപ്പോഴായിരുന്നു ആത്മഹത്യ.
വീടിന് തൊട്ടടുത്തുള്ള പറമ്പിലെ കശുമാവിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തൂവക്കുന്ന് എലീസിയം ലൈബ്രറിയില്‍ കഴിഞ്ഞ ദിവസം നടന്ന കൊവിഡ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് 24 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 1113 ആയി.
Discussion about this post