വില വീണ്ടും താഴേയ്ക്ക്; ഇന്ന് സ്വര്‍ണ്ണവിലയില്‍ പവന് കുറഞ്ഞത് 200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേയ്ക്ക്. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയിലെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവന്‍വില 37,560 രൂപയില്‍ തുടര്‍ന്നശേഷമാണ് വിലവീണ്ടും കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

അന്തര്‍ദേശീയ വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് നേരിയ തോതില്‍ കുറഞ്ഞ് 1,906.39 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവില കുറയ്ക്കാന്‍ ഇടയാക്കിയത്.

Exit mobile version