കോട്ടയം: കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ജോസ് കെ മാണി. പാര്‍ട്ടി പിടിച്ചെടുക്കാനുള്ള പിജെ ജോസഫിന്റെ നീക്കത്തെ യുഡിഎഫ് പിന്തുണച്ചുവെന്നും ‘പൊളിറ്റിക്കല്‍ വള്‍ച്ചറിസമാണ്’ പി.ജെ. ജോസഫിന്റെ നയമെന്നും ജോസ് പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചു. ഇതു സംബന്ധിച്ച് ഞങ്ങളുടെ പരാതി ഗൗനിച്ചില്ലെന്നും ഞങ്ങളെ പുറത്താക്കിയ ശേഷം യുഡിഎഫ് ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ലെന്നും ജോസ് കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ അപമാനിച്ചു.
ആത്മാഭിമാനം അടിയറവ് വച്ചു യുഡിഎഫില്‍ തുടരാന്‍ പറ്റില്ല. കര്‍ഷകരക്ഷയ്ക്കായുള്ള പാര്‍ട്ടിയുടെ മാനിഫെസ്റ്റോ എല്‍ഡിഎഫിനു സമര്‍പ്പിക്കുമെന്നും കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ച സീറ്റുകള്‍ യുഡിഎഫ് രാജിവയ്ക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
Discussion about this post