കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന് കെ.ഷാനും. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാനും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്.മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഇരുവരും.
സമൂഹമാധ്യമത്തില്‍ സജീവമായ സൂര്യയും ഇഷാനും തങ്ങളുടെ ഫോട്ടോകളും സന്തോഷനിമിഷങ്ങളുടെ വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇരുകൈയ്യുംനീട്ടിയാണ് ആരാധകര്‍ ഇതെല്ലാം സ്വീകരിക്കാറുള്ളത്. ജീവിതമാര്‍ഗമായി അച്ചാര്‍ വില്‍പ്പന തുടങ്ങിയിരിക്കുകയാണ് സൂര്യയും ഇഷാനും ഇപ്പോള്‍.
ആലുവ – മുട്ടം ഹൈവേയ്ക്ക് അരികിലായാണ് അച്ചാറ് കട. ആക്ടിവിസ്റ്റും നര്‍ത്തകിയും അഭിനേത്രിയുമായ ശീതള്‍ ശ്യാമാണ് ഈ സന്തോഷ വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. എന്റെ സൂര്യയും ഇഷാനും ജീവിതമാര്‍ഗ്ഗമായ അച്ചാര്‍ വില്പന തുടങ്ങിയിട്ടുണ്ട് ആ വഴി പോകുന്നവര്‍ പറ്റുമെങ്കില്‍ ഒന്ന് വാങ്ങി സഹായിക്കണമെന്ന് ശീതള്‍ ശ്യാം പറയുന്നു.
Discussion about this post