കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയതിന് കോഴിക്കോട് താമരശേരിയില്‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നല്ലളം സ്വദേശി ഹാമിദും ഇദ്ദേഹത്തിന് സഹായം ചെയ്ത നാല് സുഹൃത്തുക്കളായ ഫാരിസ്(21), അബ്ദുല്‍ ഹഫീഫ്(20), ഒതയമംഗലം വിഷ്ണു(22), പള്ളിപ്പറമ്പില്‍ അഫ്താബ് റഹ്മാന്(20), എന്നിവരെയാണ് താമശേരി എസ്ഐ എ സായൂജ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ ഒന്നാം തീയതി മുതലാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഹാമിദ് വീട്ടിലെത്തി ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു. ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്ത് കൊടുത്തത് സുഹൃത്തുക്കളായ നാലുപേര്‍ ചേര്‍ന്നായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post