തിരുവനന്തപുരം: സംസ്ഥാനത്ത് ബിയറിന്റെ വില്‍പ്പന കുത്തനെ താഴേയ്‌ക്കെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. പക്ഷേ വിദേശമദ്യത്തിന്റെ വില്പന കൂടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പന 3.10 ലക്ഷം പെട്ടി കൂടി. ബിയറിന്റെ വില്‍പ്പന 34.71 ലക്ഷം പെട്ടി കുറഞ്ഞു.
നികുതിയും വിലയും കൂട്ടിയത് വില്‍പ്പന കുറയാന്‍ കാരണമായി. ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭം അഞ്ചുശതമാനം കൂടി. മദ്യവില്‍പ്പനയിലൂടെ ബിവറേജസ് കോര്‍പ്പറേഷന് 11,024 കോടി രൂപ നികുതിയിനത്തില്‍ ലഭിച്ചെന്നും മന്ത്രി പറഞ്ഞു. 2016-17 സാമ്പത്തികവര്‍ഷത്തില്‍ ഇത് 10,353 കോടി രൂപയായിരുന്നു. നവംബര്‍ ഒന്നുമുതല്‍ മദ്യത്തിന് വില ഏഴുശതമാനമാണ് കൂട്ടിയത്. ഇതാണ് വരുമാനം കൂടാന്‍ കാരണം. 267 ബിവറേജസ് ഷോപ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.