കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. താഴെ ചമ്പാട് ആര്‍സി കുനിയില്‍ കുറുമ്പാല്‍ അബ്ദുള്ള (76), മുഴപ്പാല കൂറേന്റെ പീടികയിലെ കെ പ്രേമജ (56 ) എന്നിവരാണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേയായിരുന്നു മരിച്ചത്. അബ്ദുള്ള തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിലും പ്രേമജ കണ്ണൂര്‍ ജില്ല ആശുപത്രിയിലും ചികിത്സയിലായിരുന്നു.
ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി. ജില്ലയില്‍ ഇതുവരെ 18027 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 11661 പേര് ഇതുവരെ രോഗമുക്തി നേടി. ബാക്കി 5892 പേര് നിലവില്‍ ചികില്‍സയിലാണ്.
അതേസമയം സംസ്ഥാനത്ത് ഇതുവരെ 1066 പേര് കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം 20 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
Discussion about this post