ഇനി ഇടതിനൊപ്പം, ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനില്ലെന്ന് ജോസ് കെ മാണി; എംപി സ്ഥാനം രാജിവെയ്ക്കും

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം. ഏറെ നാള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും ഒടുവിലാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആത്മാഭിമാനം അടിയറവെച്ച് മുന്‍പോട്ട് പോകാനില്ലെന്നും ജോസ് കെ മാണി തുറന്നടിച്ചു. എംപി സ്ഥാനം രാജിവെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയത്, ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ല, എല്‍ഡിഎഫ് മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി പറഞ്ഞു. എംഎല്‍എമാര്‍ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല.

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോണ്‍ഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തി, ജോസ് കെ മാണി പറയുന്നു. രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആദ്യം എല്‍ഡിഎഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിക്കുകയും ചെയ്തു. ഒന്‍പത് മണിയോടെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്.

Exit mobile version