ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ ശക്തി പ്രാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേതുടര്‍ന്ന് ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഡാമിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയതോടെയാണ് ആദ്യ ജാഗ്രതാ നിര്‍ദേശമായ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചത്.
ഒക്ടോബര്‍ 20ന് മുന്‍പ് ജലനിരപ്പ് 2396.85 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. 2397.85 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാല്‍ ഷട്ടര്‍ തുറക്കുമെന്നും അധികൃതര്‍ അറിയിക്കുന്നു.
Discussion about this post