തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി വിവാദത്തിലായ യുട്യൂബര്‍ വിജയ് പി നായരെ പിന്തുണച്ച് സമരം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയാണ് വിജയ് പി നായരെ പിന്തുണച്ച് സമരം നടത്തിയത്. വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്.
അതേസമയം സമരത്തില്‍ പങ്കെടുത്തവരെല്ലാം മുഖം മറച്ചാണ് എത്തിയത്. മെന്‍സ് അസോസിയേഷന്റെ ബാനറും പിടിച്ച് നില്‍ക്കുന്നവരുള്‍പ്പെടെ കറുത്ത തുണി കൊണ്ട് മുഖം മറച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച്.
സമരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ അപമാനമുണ്ടാക്കുന്ന പ്രവൃത്തിയായതുകൊണ്ടാണോ മുഖംമറച്ചത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും കൈയ്യേറ്റം ചെയ്തത്. സംഭവത്തില്‍
ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തത് വിമര്ശനത്തിനിടയാക്കിയിരുന്നു. അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിലുള്‍പ്പെടെയുള്ള വിഷയത്തില്‍ വിജയ് പി നായര്‍ക്കെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post