കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കൂ, അപ്പോള്‍ തീരാവുന്ന പ്രശ്‌നമേ ഇന്ന് കേരളത്തിലുള്ളൂ; ആളുകളെ വീട്ടിലിരുത്താനുള്ള ഐഡിയയുമായി ഹരിശ്രീ അശോകന്‍, രമണന്റെ ബുദ്ധി റോക്കറ്റാണല്ലോയെന്ന് ആരാധകര്‍

സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ലോക്ഡൗണ്‍ കാലത്ത് പോലും വീട്ടിലിരിക്കാന്‍ മടി കാണിച്ചവര്‍ അണ്‍ലോക്ക് കൂടി പ്രഖ്യാപിച്ചതോടെ റോഡില്‍ തിക്കിത്തിരക്കുകയാണ്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരുമുണ്ട്.

നിയന്ത്രണങ്ങള്‍ പാലിക്കാതെ ആളുകള്‍ ഒഴുകിനടക്കുന്നതു മൂലം ചില്ലറ കുഴപ്പങ്ങളൊന്നുമല്ല ഉണ്ടാകുന്നത്. കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ആളുകളെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കാതെ വീട്ടിലിരുത്താനുള്ള മാര്‍ഗം ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരിശ്രീ അശോകന്‍.

തന്റെ ഫേസ്ബുക്കിലൂടെയാണ് ആളുകളെ വീട്ടിലിരുത്താനുള്ള മികച്ച ഐഡിയയുമായി താരം എത്തിയത്. കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കാനാണ് താരം കുറിച്ചത്. അങ്ങനെ പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഇന്ന് കേരളത്തിലുള്ളൂവെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

അശോകന്റെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമായ രമണന്റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എന്തായാലും അശോകന്റെ കുറിപ്പിനെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്താടാ ദാസാ നമുക്കീ ബുദ്ധി നേരത്തെ തോന്നാത്തത്, രമണന്റെ ബുദ്ധി റോക്കറ്റാണല്ലോ.. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Exit mobile version