തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ക്വാറന്റീനില്‍ പ്രവേശിച്ചു. പൊന്നാനിയിലെ പ്രാദേശിക ഓഫീസിലെ നാലു ജീവനക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സ്പീക്കര്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്. ഇവരുമായി ശ്രീരാമകൃഷ്ണന് സമ്പര്‍ക്കമുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ക്വാറന്റീനില്‍ കഴിയുന്നത്.
അതേസമയം മലപ്പുറത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ഇന്നലെ ജില്ലയില്‍ 1,451 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 1,332 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.80 പേരുടെ ഉറവിടം വ്യക്തമല്ല. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരായി ചികിത്സയില്‍ 8,870 പേര് ഉണ്ട്.
ഇന്നലെ 1,059 പേര് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. ഇതോടെ 25,185 പേര് ഇതുവരെ കൊവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ആകെ നിരീക്ഷണത്തിലുള്ളത് 52,847 പേര്
Discussion about this post