കായംകുളം: കായംകുളം എരുവയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. തെക്കേ മങ്കുഴി ചിറയില്‍ പടീറ്റതില്‍ മിഥുന് (19 ) എരുവ മണ്ണൂരേത്ത് തറയില്‍ അപ്പു (രാഗേഷ്-23 ) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ എരുവ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
ബൈക്കില്‍ വരുകയായിരുന്ന മിഥുനേയും അപ്പുവിനെയും ഇന്നോവ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ആക്രമിക്കുകയായിരുന്നു. കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post