തിരുവനനന്തപുരം: ‘സര്‍ക്കാര്‍ സ്കൂളുകളുടെ മാറ്റങ്ങള്‍ കണ്ടശേഷം മക്കളെ സ്കൂള്‍ ചേര്‍ത്ത രക്ഷകര്‍ത്താവാണ് ഞാന്‍’ ഇത് വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയെ ഇകഴ്ത്തി കൊണ്ടുള്ള മനോരമയുടെ വാര്‍ത്ത കണ്ട ഒരു രക്ഷിതാവിന്റെ മറുപടിയാണിത്. ഫേസ്ബുക്കിലൂടെയാണ് നിതീഷ് ചേര്‍ത്തല മനോരമയ്ക്ക് മറുപടിയായി രംഗത്തെത്തിയത്.
നമ്മള് ജീവിക്കുന്ന, നമ്മുടെ സ്വന്തം കുഞ്ഞു കേരളത്തിന്റെ വളര്‍ച്ച ആഗ്രഹിക്കാത്ത ഏതു മലയാളിയാണ് ഉള്ളത്. അതില്‍ തന്നെ ഏറ്റവും എടുത്തുപറയേണ്ടത് വിദ്യാഭ്യാസ രംഗത്ത് വന്ന വലിയ മാറ്റങ്ങള്‍ ആണ്. കഴിഞ്ഞ നാലു വര്‍ഷക്കാലയളവില്‍ പൊതുവിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റം നേരില്‍ കണ്ടു മനസ്സിലാക്കിയ ഒരു വ്യക്തി ആണ് ഞാന്‍. പറയാന്‍ കാരണം, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല എന്നത് കൊണ്ട് എന്റെ മൂത്തകുട്ടി മൂന്നാം ക്ലാസ് വരെ ഒരു പ്രൈവറ്റ് സ്കൂളിലാണ് ഞാന്‍ പഠിപ്പിച്ചിരുന്നത്. ശേഷം ഈ സര്‍ക്കാരിന്റെ കാലത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ വലിയ മാറ്റങ്ങള്‍ കണ്ടശേഷം സര്‍ക്കാര്‍ സ്കൂളില്‍ ആക്കിയ ഒരു രക്ഷകര്‍ത്താവ് ആണ് ഞാന്‍. അതിനുശേഷം എന്റെ കുട്ടിയുടെ വിദ്യാഭ്യാസത്തില്‍ ഉണ്ടായ പുരോഗതി ഞാന്‍ നേരില്‍ കണ്ടു മനസ്സിലാക്കിയതാണെന്നും നിതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കലാ കായിക രംഗത്തും ഇടതുപക്ഷ സര്‍ക്കാര്‍ നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന രീതി പ്രശംസനീയമാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥയും ഇപ്പോഴുള്ള സര്‍ക്കാര്‍ സ്കൂളുകളുടെ മികച്ച നിലവാരവും മലയാളികള്‍ നേരില്‍ കണ്ട് മനസ്സിലാക്കിയതാണ്. സര്‍ക്കാര്‍ സ്കൂളുകളുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഓരോരുത്തര്‍ക്കും ആ സ്കൂളുകളുടെ വളര്‍ച്ച നേരില്‍ കണ്ട് ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ടാവും. അത്യാധുനിക സൗകര്യങ്ങളുള്ള ക്ലാസ് റൂമുകളും, മികച്ച ലാബ് സൗകര്യങ്ങളും കളിസ്ഥലങ്ങളും ഒക്കെയായി ഒരു ഇന്റര്‍നാഷണല്‍ നിലവാരത്തിലേക്കാണ് സര്‍ക്കാര്‍ സ്കൂളുകള്‍ മാറിയത്.
ഇങ്ങനെയുള്ള സര്‍ക്കാര്‍ സ്കൂളുകളുടെ ഉയര്‍ച്ചയും വിജയവും നേരില്‍ അനുഭവിച്ച ഓരോ വിദ്യാര്‍ത്ഥികളെയും അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് മനോരമ ഓണ്‍ലൈന്‍ ഇന്ന് രാവിലെ നല്‍കിയത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മേനി പറച്ചില് മാത്രമാണെന്നാണ് മനോരമ വാര്‍ത്ത നല്‍കിയത്. അധ്യാപക സംഘടനകളുടെ പേരില്‍ മനോരമ വാര്‍ത്ത നല്കുമ്പോള് തന്നെ അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നു. മനോരമ അവരുടെ മനസ്സിലുള്ള വിഷയം വാര്‍ത്തയായി പുറത്തുവിട്ടു എന്ന് മാത്രമേ ഞാന്‍ കരുതുന്നുള്ളൂവെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ അധ്യാപക സംഘടനകള്‍ തന്നെ ഈ വാര്‍ത്ത അറിഞ്ഞിട്ടുണ്ടോ എന്നതും സംശയമാണെന്നും നിതീഷ് പറഞ്ഞു. ഒരു അധ്യാപക സംഘടനയും ഒരു അധ്യാപകനും ഇങ്ങനെ ഒരു കള്ളവാര്‍ത്ത പറയും എന്ന് ഞാന്‍ കരുതുന്നില്ല. കാരണം അത്രമേല്‍ മാറിയിരിക്കുന്നു നമ്മുടെ പൊതുവിദ്യാലയങ്ങള്‍. എത്ര ഭംഗിയായാണ് സ്കൂളുകള്‍ ഒരുക്കിയിരിക്കുന്നത്. ഈ ലോക്ഡൗണ്‍ കാലത്തെ തന്നെ വിദ്യാഭ്യാസരംഗം നമുക്ക് പരിശോധിച്ചാല്‍ സര്‍ക്കാര്‍ സ്കൂളുകളുടെ മേന്മ നമുക്ക് മനസ്സിലാകും. ഒരു രൂപ പോലും പൈസ വാങ്ങാതെ ഉള്ള മികച്ച നിലവാരത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസുകളാണ് സര്‍ക്കാര്‍ സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കിവരുന്നത്. പരീക്ഷകളും ക്ലാസ്സുകളും ഒക്കെ ഓണ്‍ലൈനില്‍ കൃത്യമായി നടക്കുന്നുണ്ട്.
ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസരംഗം കുതിക്കുകയാണ്. പുരോഗതിയുടെ ചവിട്ടുപടികള്‍ നമ്മള് കയറിത്തുടങ്ങി. ഇനിയും നമ്മള് മുന്‍പോട്ടു തന്നെ പോകും ഉറപ്പാണ്. മനോരമ പോലെയുള്ള വിഷം തുപ്പുന്ന മാധ്യമങ്ങളെ മാത്രം നമ്മള് പേടിച്ചാല്‍ മതി. രാഷ്ട്രീയ ലാഭത്തിനായി അവര്‍ എഴുതി വിടുന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ ഉണ്ടാകും തീര്‍ച്ച, ഇങ്ങനെയുള്ള വാര്‍ത്തകള്‍ വായിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ നിങ്ങളുടെ മക്കളെ അയയ്ക്കാതിരുന്നാല്‍ അവര്‍ക്ക് നഷ്ടമാകുന്നത് ഒരു സുവര്‍ണ്ണ കാലഘട്ടമാണ്.. നിങ്ങളുടെ കുഞ്ഞുങ്ങളുടെ മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ആണെന്നും നിതീഷ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
രാവിലെ മനോരമ ഓൺലൈനിൽ വന്ന ഒരു വാർത്ത കണ്ടശേഷമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാം എന്ന് ഞാൻ കരുതിയത്. നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയെ ഇകഴ്ത്തി കൊണ്ടുള്ള മനോരമയുടെ വാർത്ത ഞെട്ടിച്ചു കളഞ്ഞു.
നമ്മൾ ജീവിക്കുന്ന, നമ്മുടെ സ്വന്തം കുഞ്ഞു കേരളത്തിന്റെ വളർച്ച ആഗ്രഹിക്കാത്ത ഏതു മലയാളിയാണ് ഉള്ളത്. അതിൽ തന്നെ ഏറ്റവും എടുത്തുപറയേണ്ടത് വിദ്യാഭ്യാസ രംഗത്ത് വന്ന വലിയ മാറ്റങ്ങൾ ആണ്. കഴിഞ്ഞ നാലു വർഷക്കാലയളവിൽ പൊതുവിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റം നേരിൽ കണ്ടു മനസ്സിലാക്കിയ ഒരു വ്യക്തി ആണ് ഞാൻ. പറയാൻ കാരണം, സർക്കാർ വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല എന്നത് കൊണ്ട് എന്റെ മൂത്തകുട്ടി മൂന്നാം ക്ലാസ് വരെ ഒരു പ്രൈവറ്റ് സ്കൂളിലാണ് ഞാൻ പഠിപ്പിച്ചിരുന്നത്. ശേഷം ഈ സർക്കാരിന്റെ കാലത്തെ സർക്കാർ സ്കൂളുകളുടെ വലിയ മാറ്റങ്ങൾ കണ്ടശേഷം സർക്കാർ സ്കൂളിൽ ആക്കിയ ഒരു രക്ഷകർത്താവ് ആണ് ഞാൻ.അതിനുശേഷം എന്റെ കുട്ടിയുടെ വിദ്യാഭ്യാസത്തിൽ ഉണ്ടായ പുരോഗതി ഞാൻ നേരിൽ കണ്ടു മനസ്സിലാക്കിയതാണ്. കലാ കായിക രംഗത്തും ഇടതുപക്ഷ സർക്കാർ നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന രീതി പ്രശംസനീയമാണ്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ സർക്കാർ സ്കൂളുകളുടെ അവസ്ഥയും ഇപ്പോഴുള്ള സർക്കാർ സ്കൂളുകളുടെ മികച്ച നിലവാരവും മലയാളികൾ നേരിൽ കണ്ട് മനസ്സിലാക്കിയതാണ്. സർക്കാർ സ്കൂളുകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഓരോരുത്തർക്കും ആ സ്കൂളുകളുടെ വളർച്ച നേരിൽ കണ്ട് ആസ്വദിക്കാൻ സാധിച്ചിട്ടുണ്ടാവും. അത്യാധുനിക സൗകര്യങ്ങളുള്ള ക്ലാസ് റൂമുകളും, മികച്ച ലാബ് സൗകര്യങ്ങളും കളിസ്ഥലങ്ങളും ഒക്കെയായി ഒരു ഇന്റർനാഷണൽ നിലവാരത്തിലേക്കാണ് സർക്കാർ സ്കൂളുകൾ മാറിയത്.
ഇങ്ങനെയുള്ള സർക്കാർ സ്കൂളുകളുടെ ഉയർച്ചയും വിജയവും നേരിൽ അനുഭവിച്ച ഓരോ വിദ്യാർത്ഥികളെയും അപമാനിക്കുന്ന തരത്തിലുള്ള വാർത്തയാണ് മനോരമഓൺലൈൻ ഇന്ന് രാവിലെ നൽകിയത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ വളർച്ച തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മേനി പറച്ചിൽ മാത്രമാണെന്നാണ് മനോരമ വാർത്ത നൽകിയത്. അധ്യാപക സംഘടനകളുടെ പേരിൽ മനോരമ വാർത്ത നൽകുമ്പോൾ തന്നെ അതിൽ എത്രത്തോളം സത്യമുണ്ടെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. മനോരമ അവരുടെ മനസ്സിലുള്ള വിഷയം വാർത്തയായി പുറത്തുവിട്ടു എന്ന് മാത്രമേ ഞാൻ കരുതുന്നുള്ളൂ. പ്രതിപക്ഷ അധ്യാപക സംഘടനകൾ തന്നെ ഈ വാർത്ത അറിഞ്ഞിട്ടുണ്ടോ എന്നതും സംശയമാണ്..
ഒരു അധ്യാപക സംഘടനയും ഒരു അധ്യാപകനും ഇങ്ങനെ ഒരു കള്ളവാർത്ത പറയും എന്ന് ഞാൻ കരുതുന്നില്ല. കാരണം അത്രമേൽ മാറിയിരിക്കുന്നു നമ്മുടെ പൊതുവിദ്യാലയങ്ങൾ. എത്ര ഭംഗിയായാണ് സ്കൂളുകൾ ഒരുക്കിയിരിക്കുന്നത്.
ഈ ലോക്ഡൌൺ കാലത്തെ തന്നെ വിദ്യാഭ്യാസരംഗം നമുക്ക് പരിശോധിച്ചാൽ സർക്കാർ സ്കൂളുകളുടെ മേന്മ നമുക്ക് മനസ്സിലാകും. ഒരു രൂപ പോലും പൈസ വാങ്ങാതെ ഉള്ള മികച്ച നിലവാരത്തിലുള്ള ഓൺലൈൻ ക്ലാസുകളാണ് സർക്കാർ സ്കൂളുകൾ വിദ്യാർഥികൾക്കായി നൽകിവരുന്നത്. പരീക്ഷകളും ക്ലാസ്സുകളും ഒക്കെ ഓൺലൈനിൽ കൃത്യമായി നടക്കുന്നുണ്ട്.
ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയിൽ നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസരംഗം കുതിക്കുകയാണ്. പുരോഗതിയുടെ ചവിട്ടുപടികൾ നമ്മൾ കയറിത്തുടങ്ങി. ഇനിയും നമ്മൾ മുൻപോട്ടു തന്നെ പോകും ഉറപ്പാണ്. മനോരമ പോലെയുള്ള വിഷം തുപ്പുന്ന മാധ്യമങ്ങളെ മാത്രം നമ്മൾ പേടിച്ചാൽ മതി. രാഷ്ട്രീയ ലാഭത്തിനായി അവർ എഴുതി വിടുന്ന വാർത്തകൾ വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഉണ്ടാകും തീർച്ച, ഇങ്ങനെയുള്ള വാർത്തകൾ വായിച്ച് സർക്കാർ സ്കൂളുകളിൽ നിങ്ങളുടെ മക്കളെ അയയ്ക്കാതിരുന്നാൽ അവർക്ക് നഷ്ടമാകുന്നത് ഒരു സുവർണ്ണ കാലഘട്ടമാണ്.. നിങ്ങളുടെ കുഞ്ഞുങ്ങളുടെ മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ആണ്…
Discussion about this post