തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം കോടതിയിൽ ഹാജരായ ശ്രീറാമിന് ജാമ്യം ലഭിച്ചു.
നേരത്തെ, മൂന്നുതവണ ഹാജരാകാതിരുന്നതിനാൽ കോടതി അന്ത്യശാസനം നൽകിയിരുന്നു. വാഹനമിടിക്കുന്ന സമയത്ത് ശ്രീറാമിനു ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.
അതേസമയം, അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കേസുമായി ബന്ധപ്പെട്ട രേഖകളും കൈമാറണമെന്ന് ശ്രീറാമിന്റെ അഭിഭാഷകന് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയോടൊപ്പം നിരവധി രേഖകളുടെ പട്ടികയും ഹാജരാക്കിയിട്ടുണ്ട്.
കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ശ്രീറാമിന്റെ പുതിയ ആവശ്യം. ഇത് വിചാരണ വീണ്ടും വൈകിപ്പിക്കുമെന്നാണ് സൂചന. ഇനി കേസ് പരിഗണിക്കുമ്പോള്‍ ആവശ്യം പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post