ന്യൂഡൽഹി: എൻഐഎ അറസ്റ്റ് ചെയ്ത സാമൂഹ്യ പ്രവർത്തകനും വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെകെ രാഗേഷ് എംപി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്തിലാണ് 84 വയസ്സുള്ള വയോധികൻ കൂടിയായ സ്റ്റാൻ സ്വാമിയെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ ദളിതർക്കെതിരെ നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പട നയിച്ചു വരികയാണ് സ്വാമി, അഞ്ച് ദശാബ്ദക്കാലമായി ഈ വിഭാഗക്കാരുടെ ഭൂമി അവകാശം വനവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയായ അദ്ദേഹത്തെ പാതിരാത്രിയിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
നേരത്തെ ചോദ്യം ചെയ്യലിന് അദ്ദേഹം എല്ലായ്പ്പോഴും പൂർണ്ണമായി സഹകരിച്ചിട്ടുള്ളതാണ്. ഭൂമി ഏറ്റെടുത്ത് കൊണ്ട് പ്രകൃതി വിഭവങ്ങൾ കൊള്ള ചെയ്ത് കൊണ്ട് ദളിത് നിവാസികൾക്കെതിരെയുള്ള കേന്ദ്ര സംസ്ഥാന സർക്കാരിന്റെ നിലപാട് കൾക്കെതിരെയാണ് സ്വാമി സമരം നയിക്കുന്നതെന്നും എംപി ചൂണ്ടിക്കാണിച്ചു.
കേന്ദ്ര ഗവൺമെന്റും എൻഡിഎ നേതൃത്വത്തിലുള്ള സംസ്ഥാന ഗവൺമെന്റും ജനാധിപത്യ ധ്വംസനമാണ് നടത്തുന്നത്. ഇതിനെതിരെ ശബ്ദിച്ച 3000 ത്തോളം പേറെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിൽ പലരെയും കാണാനില്ല. ഇവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സ്വാമി കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഞ്ചായത്ത് രാജ് എക്സ്റ്റൻഷൻസ് ടു ഷെഡൂൾഡ് ഏരിയ ആക്ട് 1996 നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആയിരക്കണക്കിന് ദളിതരെ ബാധിക്കുന്ന പ്രശ്നത്തിൻമേലുള്ള സമരം. കേന്ദ്രവും ഝാർഖണ്ട് സംസ്ഥാനവും മനുഷ്യാവകാശ പ്രവർത്തകരെയും, സാമൂഹ്യ പ്രവർത്തകരെയും ദ്രോഹിക്കുന്നത് നിർത്തണം. സമാധാന പരമായും ജനാധിപത്യപരമായും സമരം നടത്തുന്നവരെ ജയിലിലടക്കുന്നത് ലജ്ജാകരമാണെന്നും കെകെ രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.
സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പോരാടുന്നവരെ ഗൂഡാലോചന നടത്തി കേന്ദ്ര സംസ്ഥാന സർക്കാറുകൾ അർബ്ബൻ നക്സൽ എന്ന മുദ്ര കുത്തുകയും ജയിലറയിലേക്ക് പറഞ്ഞയക്കുകയുമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. സീനിയർ പ്രൊഫസറും എഴുത്തുകാരനുമായ ആനന്ദ് ടെൽടുമ്പ്ഡെ, ഡൽഹി യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റഡ് പ്രൊഫസറും അക്കാദമി അവകാശ പോരാട്ടങ്ങളിലെ സ്ഥിരസാന്നിധ്യവുമായ ഹാനിബാബു, പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ശബ്ദമുയർത്തിയ ആസാമിലെ ഹിരൺ ഗോഹെയിൻ എന്നിവർക്കെതിരെയും നീക്കത്തിന് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുകയാണ്.ജനാധിപത്യപരമായി ശബ്ദിക്കുന്നവരെ ശിക്ഷിക്കുന്നത് ഉടൻ നിറുത്തണം. അകാരണമായി അറസ്റ്റ് ചെയ്ത എൻഐഎ കസ്റ്റഡിയിൽ വെച്ചിട്ടുള്ള സ്റ്റാൻ സ്വാമിയെ ഉടൻ വിട്ടയക്കുന്നതിന് കേന്ദ്രം തയ്യാറാവണമെന്നും കെകെ രാഗേഷ് എംപി ആവശ്യപ്പെട്ടു.
Discussion about this post