പിടി തോമസിനെതിരായ പ്രചാരണം കാണ്ടാമൃഗത്തെ പോലും ലജ്ജിപ്പിക്കുന്നത്: ഉമ്മൻചാണ്ടി

കൊച്ചി: പോലീസിന്റെ കള്ളപ്പണ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടെന്ന പി ടി തോമസ് എംഎൽഎയ്ക്ക് എതിരെ ഉയർന്ന ആരോപണത്തിൽ പിന്തുണയുമായി ഉ മ്മൻചാണ്ടി. സിപിഎം പ്രവർത്തകൻ ദിനേശന്റെ കുടുംബത്തെ സഹായിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് ഇടപെട്ട പി ടി തോമസിനെ ക്രൂശിക്കാൻ ശ്രമിക്കുകയാണെന്നെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു.

ഇപ്പോൾ നടക്കുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണ്. പി ടി തോമസിന്റെ സാന്നിധ്യം സംശയകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അറിയാതെ പോയതാണോ എന്ന് ഉമ്മൻചാണ്ടി പ്രസ്താവനയിൽ ചോദിച്ചു.

വഴിയാധാരമായ ഒരു പാർട്ടി കുടുംബത്തിന്റെ നിലവിളി മുഖ്യമന്ത്രി കേൾക്കണമെന്നും പി ടി തോമസ് തയ്യാറാക്കിയ പാക്കേജെങ്കിലും നടപ്പാക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Exit mobile version