പത്തനംതിട്ട: ഒരു വര്‍ഷം പഴക്കമുള്ള അരവണ ശബരിമലയില്‍ വില്‍പ്പന നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. പരാതി നല്കിയവര് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു.
മലപ്പുറത്ത് നിന്ന് വന്ന സംഘം ഇന്നലെ വൈകിട്ട് പ്രധാന വിതരണ കൗണ്ടറില്‍ നിന്നും 12 അരവണ വാങ്ങിയിരുന്നു. ഇതില്‍ രണ്ടെണ്ണം കഴിഞ്ഞ ഡിസംബറില്‍ തയ്യാറാക്കിയതാണെന്നാണ് തീര്‍ത്ഥാടകരുടെ ആരോപണം.
Discussion about this post