പത്തനംതിട്ട: പത്തനംതിട്ടയില്‍ അഭിഭാഷകര്‍ക്കിടയില്‍ കൊവിഡ് പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പത്തിലധികം അഭിഭാഷകര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ജില്ലയിലെ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്.
മിനി സിവില്‍ സ്റ്റേഷനിലും പരിസരത്തുമായി പ്രവര്‍ത്തിക്കുന്ന പതിനാല് കോടതികളിലായി 550 ഓളം അഭിഭാഷകരാണ് ജോലി ചെയ്യുന്നത്. ഇതിനു പുറമെ തിരുവല്ല, അടൂര്‍, റാന്നി എന്നിവിടങ്ങളില്‍ നിന്നും അഭിഭാഷകര്‍ ജോലിക്കെത്തുന്നുണ്ട്. ഇവര്‍ക്കിടയില്‍ രോഗം പടരാനിടയായാല്‍ ജില്ലയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാകാനിടവരുംമെന്നും ബാര്‍ അസോസിയേഷന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മിനി സിവില്സ്റ്റേഷന് പരിസരം കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post