എണാകുളം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം കണ്ണമാലി സ്വദേശിനി ട്രീസ ലോനന് ആണ് മരിച്ചത്. 89 വയസായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം.
അതേസമയം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ച് പേരാണ്. ഇന്നലെ മാത്രം 1191 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 979 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.
Discussion about this post