സമ്പാദ്യം മുഴുവന്‍ വിറ്റ് ചികിത്സ നടത്തി; അപൂര്‍വ്വരോഗം ബാധിച്ച ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് ഭര്‍ത്താവ്; കുറിപ്പ് വൈറല്‍

അപൂര്‍വ രോഗം ബാധിച്ച ഭാര്യയെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ എട്ട് വര്‍ഷമായി പരിചരിക്കുന്ന ഭര്‍ത്താവിന്റെ കഥയാണ് ഇന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. വില്‍സണ്‍ ഡിസീസ് എന്ന് രോഗം ബാധിച്ച് തളര്‍ന്ന ഭാര്യയെ നെഞ്ചോട് ചേര്‍ത്തുപിടിക്കുകയാണ് ഈ സ്‌നേഹനിധിയായ ഭര്‍ത്താവ്.

ജിഎന്‍പിസി എന്ന കൂട്ടായ്മയിലൂടെ അഭിഷേക് അഭിയാണ് ഈ ഉദാത്തമായ സ്നേഹബന്ധത്തിന്റെ കഥ സോഷ്യല്‍ മീഡിയക്ക് പരിചയപ്പെടുത്തിയത്. തന്റെ സമ്പാദ്യം മുഴുവന്‍ വിറ്റ് ഭര്‍ത്താവ് ഭാര്യയ്ക്ക് ചികിത്സ നടത്തി. ഇന്ന് ജീവിതത്തിലേക്ക് തിരികെ വരാന്‍ ശ്രമിക്കുകയാണ് രണ്ട് കുഞ്ഞുങ്ങള്‍ അടങ്ങിയ ഈ കുടുംബം.

കുറിപ്പിങ്ങനെ

ഹന്‍സ ലത്തീഫ് പ്രിയതമന്റെ കരങ്ങളില്‍ സുരക്ഷിതം വിത്സന്‍ ഡിസീസ് എന്ന അപൂ ര്‍വ്വ രോഗം പിടിപെട്ടിട്ട് നീണ്ട 8വര്‍ഷം തന്റെ സമ്പാദ്യം മുഴുവന്‍ വിറ്റ് ചികിത്സ നടത്തി ഇപ്പോള്‍ ജേഷ്ഠ സഹോദരന്റെ വീട്ടില്‍ കഴിയുന്നു. നല്ലവരായ സുഹൃത്തുക്കളുടെ സഹായത്താല്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍ ശ്രമിക്കുകയാണ് ഈ രണ്ട് കുഞ്ഞുങ്ങള്‍ അടങ്ങിയ കുടുംബം ദാമ്പത്യം അതിശ്രേഷ്ഠ ബന്ധം ഇന്നത്തെ സമൂഹത്തിനു നല്‍കാവുന്ന നല്ലൊരു സന്ദേശംസ്വന്തം ഇണയ്ക്ക് അസുഖങ്ങള്‍ ശരീരം തളര്‍ന്നു പോകല്‍ എന്നീ അവസ്ഥയില്‍ ഇട്ടെറിഞ്ഞു പോകുന്ന കുറെ മനുഷ്യര്‍ ഉണ്ട് അവരുടെ കണ്ണ് തുറക്കാന്‍ കഴിയട്ടെ

പ്രാഥമികാവശ്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ എത്ര മക്കള്‍ക്കു കഴിയും.അതിനു ജീവിത പങ്കാളി തന്നെ വേണം ഏറ്റവും ആഴമേറിയതും അനുഗ്രഹീതവുമായ ബന്ധമാണ് ദാമ്പത്യം.വളരെ പരിപാവനമായി കാത്തു സൂക്ഷിക്കേണ്ടതുമാണ്.പ്രതീക്ഷകളോടെ ആരംഭിക്കുന്ന പലരുടെയും ദാമ്പത്യം തകരുന്നത് ഈ ബന്ധത്തിന്റെ മഹത്വം അറിയാത്തതുകൊണ്ടാണ്.മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങള്‍ തമ്മിലുമുള്ള ബന്ധത്തേക്കാള്‍ ശ്രേഷ്ഠവും ഉത്തമവുമാണ് ദാമ്പത്യം.

മകന്‍ വളര്‍ന്നു കഴിയുമ്പോള്‍ അമ്മയ്ക്കും മകന്‍ വളര്‍ന്നു കഴിയുമ്പോള്‍ അച്ഛനും പരിമിതികളുണ്ട്.എന്നാല്‍ പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരേ ഒരു ബന്ധം അത് ദാമ്പത്യമാണ്.കിടപ്പുരോഗിയായ ഒരു അച്ഛന്റെയോ അമ്മയുടെയോ ഇഷ്ടങ്ങള്‍ നിറവേറ്റാന്‍ മക്കള്‍ക്ക് കഴിഞ്ഞേക്കാം.പക്ഷേ പ്രാഥമികാവശ്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ എത്ര മക്കള്‍ക്കു കഴിയും.അതിനു ജീവിത പങ്കാളി തന്നെ വേണം.ഒരു വിധവയുടെയോ വിഭാര്യന്റെയോ ജീവിതാനുഭവത്തില്‍ നിന്നും എന്റെ ഭാര്യ/ഭര്‍ത്താവ് ഉണ്ടായിരുന്നെങ്കില്‍ എന്ന ആത്മഗതം കേള്‍ക്കാം.ഈ ദൂരവസ്ഥ ഹൃദയഭേദകമാണ്.ഈ അവസ്ഥയില്‍ ഒരു പോറല്‍ പോലും വീഴ്ത്താതെ തന്റെ ഇണയെ നെഞ്ചോട് ചേര്‍ത്തു എടുത്തുകൊണ്ട്.പ്രാഥമിക ആവശ്യങ്ങളും എല്ലാം നടത്തി പരിചരിക്കുന്ന സ്‌നേഹനിധിയായ ഭര്‍ത്താവ് ഇന്നത്തെ സമൂഹത്തില്‍ നല്‍കാവുന്ന ഒരു സന്ദേശം,കടപ്പാട്

Exit mobile version