ചെന്നൈ: തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാതിവിവേചനമെന്ന് പരാതി. ദളിത് നേതാവും കൂടല്ലൂരിലുള്ള തേര്‍ക്കുതിട്ടൈ പഞ്ചായത്ത് പ്രസിഡന്റുമായ രാജേശ്വരിക്കു നേരെയാണ് ജാതിവിവേചനമുണ്ടായത്. പഞ്ചായത്ത് യോഗങ്ങളില്‍ കസേരയില്‍ ഇരിക്കാന്‍ മറ്റ് അംഗങ്ങള്‍ തന്നെ അനുവദിച്ചില്ലെന്നാണ് രാജേശ്വരിയുടെ പരാതി.
തേര്ക്കുതിട്ടെ പഞ്ചായത്ത് പ്രസിഡന്റായി ജനുവരിയിലാണ് രാജേശ്വരിയെ തെരഞ്ഞെടുത്തത്. ഒരു മീറ്റിങില്‍ പോലും തന്നെ കസേരയില്‍ ഇരിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും നിലത്ത് ഇരിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും രാജേശ്വരി പറയുന്നു.
സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് പേരെ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു. വൈസ് പ്രസിഡന്റ് മോഹന്‍ രാജിന് എതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post