നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 183 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 183 പേരാണ് അറസ്റ്റിലായത്.തിരുവനന്തപുരം റൂറല്‍ മൂന്ന്, ആലപ്പുഴ 20, കോട്ടയം മൂന്ന്, ഇടുക്കി നാല്, എറണാകുളം റൂറല്‍ അഞ്ച്, തൃശൂര്‍ സിറ്റി എട്ട്, തൃശൂര്‍ റൂറല്‍ നാല്, പാലക്കാട് ഒന്ന്, കോഴിക്കോട് സിറ്റി രണ്ട്, വയനാട് രണ്ട്, കണ്ണൂര്‍ നാല്, കാസര്‍ഗോഡ് അഞ്ച് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1796 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 616 പേരാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6890 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് അറസ്റ്റിലായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 316, 13, 6
തിരുവനന്തപുരം റൂറല്‍ – 196, 143, 6
കൊല്ലം സിറ്റി – 201, 18, 1
കൊല്ലം റൂറല്‍ – 711, 0, 0
പത്തനംതിട്ട – 31, 31, 1
ആലപ്പുഴ- 60, 60, 0
കോട്ടയം – 19, 19, 0
ഇടുക്കി – 16, 17, 1
എറണാകുളം സിറ്റി – 11, 6, 2
എറണാകുളം റൂറല്‍ – 15, 3, 3
തൃശൂര്‍ സിറ്റി – 52, 75, 11
തൃശൂര്‍ റൂറല്‍ – 27, 47, 5
പാലക്കാട് – 6, 4, 0
മലപ്പുറം – 16,16, 2
കോഴിക്കോട് സിറ്റി – 3, 3, 0
കോഴിക്കോട് റൂറല്‍ – 50, 61, 2
വയനാട് – 5, 0, 1
കണ്ണൂര്‍ – 8, 12, 0
കാസര്‍ഗോഡ് – 53, 88, 2

Exit mobile version