ആലുവ: വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് ആലുവ മാര്‍ക്കറ്റ് വീണ്ടും അടച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മാര്‍ക്കറ്റ് കൊവിഡ് വ്യാപനം ഏറുന്നതിനെ തുടര്‍ന്ന് അടച്ചത്.
മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങളാണ് ആലുവ മാര്‍ക്കറ്റിലേക്ക് വരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഒരു മാസത്തോളം അടച്ചിട്ട മാര്‍ക്കറ്റ് ഓഗസ്റ്റ് 20നാണ് വീണ്ടും തുറന്നത്.
പച്ചക്കറി മാര്‍ക്കറ്റിലെ പത്തോളം തൊഴിലാളികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പച്ചക്കറി, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന മാര്‍ക്കറ്റാണ് പൂര്‍ണ്ണമായി അടച്ചിടുക. മൂന്ന് ദിവസത്തേക്കാണ് മാര്‍ക്കറ്റ് അടച്ചിടുന്നത്. മൂന്ന് ദിവസം കഴിഞ്ഞ് സ്ഥിതി വിലയിരുത്തിയ ശേഷമാകും മാര്‍ക്കറ്റ് തുറക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് അധികൃതര്‍ അറിയിക്കുന്നു.
Discussion about this post