പണമെടുക്കാന്‍ എടിഎമ്മിലെത്തി കാര്‍ഡ് മെഷീനിലിട്ട് നിര്‍ദേശങ്ങള്‍ പറഞ്ഞതനുസരിച്ച് നല്‍കിയാലും ചിലപ്പോള്‍ പണം കൈയ്യില്‍ കിട്ടിയെന്നു വരില്ല. കൂടാതെ അക്കൗണ്ടില്‍ നിന്ന് പണം പോയതായി മെസേജും ലഭിക്കും. പലരും ഇത് കണ്ട് എന്തുചെയ്യണമെന്നറിയാതെ വലയാറുണ്ട്.
ബാങ്കുമായി ബന്ധപ്പെട്ടാല്‍ ചിലര്‍ക്ക് പണം തിരികെ കിട്ടും. എന്നാല്‍ കിട്ടാത്തവരുമുണ്ട്. തന്റേതല്ലാത്ത കാരണത്താല്‍ പണം നഷ്ടപ്പെട്ട ഉപഭോക്താവ് നഷ്ടപരിഹാരത്തിന് അര്‍ഹനാണെന്ന് ആര്‍ ബി ഐ പറയുന്നു. കേന്ദ്ര ബാങ്കിന്റെ ഏറ്റവും പുതിയ സര്‍ക്കുലര്‍ അനുസരിച്ച് അഞ്ച് ദിവസത്തിന് ശേഷവും അക്കൗണ്ടില്‍ പണം തിരികെ എത്തിയില്ലെങ്കില്‍ ദിവസമൊന്നിന് 100 നിരക്കില്‍ നഷ്ടപരിഹാരം ലഭിക്കും.
എടിഎം മെഷിന്റെ തകരാര്‍ മൂലമോ മറ്റോ ഇങ്ങനെ അക്കൗണ്ടില്‍ നിന്ന് പണം പോയാല്‍ അത് ബാങ്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ തിരികെ നല്കണം. ഇത്തരം സംഭവങ്ങളുടെ ഇരകളാകുന്നവര്‍ അക്കൗണ്ടുള്ള ബാങ്കിലോ എടിഎം മെഷിന്‍ ഏതു ബാങ്കിന്റേതാണോ അവിടെയോ പരാതി നല്കുകയാണ് വേണ്ടത്.
ആര്‍ ബി ഐ നിര്‍ദേശമനുസരിച്ച് അഞ്ച് ദിവസത്തിനകം പണം തിരികെ അക്കൗണ്ടിലേക്കിടണം. ഇതില്‍ പരാജയപ്പെടുന്ന പക്ഷം ശേഷം വരുന്ന ഒരോ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരമായി നല്കണം. ആര്‍ ബി ഐ പോര്‍ട്ടലിലെ കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്റ്റം വഴി പരാതി നല്കാം. പരാതി നല്കി 30 ദിവസത്തിന് ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കാം.
Discussion about this post