ലണ്ടന്‍: ഇഡ്ഡലിയെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്. ഏറ്റെടുത്ത് കഴിഞ്ഞദിവസം ശശി തരൂര്‍ എംപിയും രംഗത്തെത്തി. എഡ്വാര്‍ഡ് ആന്ഡേഴ്സണ് എന്ന ബ്രിട്ടീഷ് പ്രൊഫസറുടെ ട്വീറ്റിന് പിന്നാലെയാണ് ഇഡ്ഡലി വലിയ ചര്‍ച്ചാവിഷയമായി മാറിയത്.
ഈ ലോകത്ത് ഏറ്റവും ബോറായ വസ്തു ഇഡ്ഡലിയാണെന്നായിരുന്നു പ്രൊഫസറുടെ ട്വീറ്റ്. തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമായ ഇഡ്ഢലിയെപ്പറ്റി പ്രൊഫസര്‍ മോശമായി പറഞ്ഞത് എന്നാല്‍ ചില ഇഡ്ഡലി പ്രിയര്‍ക്ക് സഹിച്ചില്ല. ട്വിറ്ററിലൂടെ തന്നെ കണക്കിന് മറുപടി നല്‍കുകയും ചെയ്തു ഇവര്‍.
Idli are the most boring things in the world. https://t.co/2RgHm6zpm4
— Edward Anderson (@edanderson101) October 6, 2020
ചരിത്രം പഠിപ്പിക്കുന്ന പ്രൊഫസര്‍ കൊളോണിയലിസത്തെക്കുറിച്ചോ ക്രിക്കറ്റിനെക്കുറിച്ചോ അല്ല പറഞ്ഞത് ഏറെ പ്രിയപ്പെട്ട ഇഡ്ഡലിയെക്കുറിച്ചാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ പറഞ്ഞത്. ‘രാവിലെയോ ഉച്ചക്കോ രാത്രിയോ ഏത് നേരത്ത് വേണമെങ്കിലും കഴിക്കാന്‍ കഴിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഇഡ്ഡലി ‘ മറ്റു ചിലര്‍ പറഞ്ഞു.
ഇതിന് പിന്നാലെയാണ് പ്രൊഫസറുടെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ട് കഴിഞ്ഞദിവസം ലോക്സഭാ എം.പി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയത്. ‘സംസ്കാരത്തെ ആര്‍ജ്ജിച്ചെടുക്കാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഇഡ്ഡലിയുടെ സ്വാദിനെ അഭിനന്ദിക്കാനോ ക്രിക്കറ്റ് ആസ്വദിക്കാനോ ഓട്ടന്തുള്ളല് കാണാനോ ഒന്നും ചിലര്‍ക്ക് കഴിയില്ല. ജീവിതം എന്താണെന്ന് അറിയാത്ത ഈ മനുഷ്യനെക്കുറിച്ചോര്‍ത്ത് സഹതാപം തോന്നുന്നു’, ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
പലതരത്തിലുള്ള ഇഡ്ഡലികള്‍ പോസ്റ്റു ചെയ്തുകൊണ്ടാണ് കുറച്ചുപേര്‍ പ്രൊഫസര്‍ക്ക് മറുപടി നല്‍കിയത്. ചിലര്‍ പൊടി ഇഡ്ഡലിയുടെ ചിത്രം പോസ്റ്റു ചെയ്തപ്പോള്‍ മറ്റ് ചിലര്‍ ഇഡ്ഡലി മട്ടന്‍ കോമ്പിനേഷനെക്കുറിച്ച് പറഞ്ഞു.
നിരവധിപേര്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ എഡ്വാര്‍ഡ് താന്‍ പറഞ്ഞ കാര്യത്തിന് വിശദീകരണവുമായെത്തി. ‘ദക്ഷിണേന്ത്യക്കാര്‍ ഇങ്ങനെ എന്നെ ആക്രമിക്കുന്നതിന് മുമ്പ് ഞാന്‍ ഒരു കാര്യം പറയട്ടെ, എനിക്ക് ദോശയും അപ്പവുമാണ് ഏറ്റവും ഇഷ്ടമെന്നും ഇഡ്ഡലി കഴിക്കുന്നത് അസഹനീയമാണെന്നുമാണ് ഉദ്ദേശിച്ചത്’, പ്രൊഫസര്‍ പറഞ്ഞു.
സംഭവം കൈവിട്ടുപോയെന്ന് മനസ്സിലായതോടെ പ്രൊഫസര്‍ ഇഡ്ഢലി കഴിക്കുന്ന ഒരു ചിത്രവും ഷെയര്‍ ചെയ്ത് മുങ്ങി. എന്നാല്‍ പ്രൊഫസറുടെ പോസ്റ്റിന് താഴെ ഇഡ്ഢലി പ്രിയരുടെ വിമര്‍ശനം ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
Having accidentally enraged the entirety of South India (and its omnipresent diaspora) on twitter, it was only right to order idlis for lunch. I'm very sorry to report that my unpopular – or "blasphemous", as some have said – opinion remains unchanged. #sorrynotsorry https://t.co/qx2VRJw6EO pic.twitter.com/TmIvxNWaYx
— Edward Anderson (@edanderson101) October 7, 2020
Discussion about this post