തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ട വിവാദം ബിജെപിക്കുള്ളിലും വന്‍ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതിനിടെ മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോന്റെ നിയമനത്തെച്ചൊല്ലി ബിജെപിയില്‍ ആഭ്യന്തര കലഹം മറനീക്കി പുറത്തുവന്നു.
കോട്ടയത്ത് വിളിച്ചുചേര്‍ത്ത ബിജെപി മധ്യമേഖലാ നേതൃയോഗത്തില്‍നിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നു. കേന്ദ്രസഹമന്ത്രി വി മുരളീധരനുമായി ഇവര്‍ക്കുള്ള ബന്ധവും വിദേശയാത്രാ വിവാദവും ബിജെപിക്കുള്ളിലും പുറത്തും ആളിക്കത്തുന്നതിനിടെയാണ് രാധാകൃഷ്ണന്റെ യോഗ ബഹിഷ്‌കരണം.
ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ നേതാക്കള്‍ പങ്കെടുക്കേണ്ട മധ്യമേഖലാ നേതൃയോഗമാണ് കോട്ടയത്ത് ചേര്‍ന്നത്. കോര്‍കമ്മിറ്റി തീരുമാനപ്രകാരം പി കെ കൃഷ്ണദാസ് പക്ഷത്തെ എ എന്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പങ്കെടുക്കണം.
രാധാകൃഷ്ണന്‍ വിട്ടുനിന്നത് വാര്‍ത്തയായതിനെ തുടര്‍ന്ന് മറ്റ് കേന്ദ്രത്തില്‍ പങ്കെടുപ്പിക്കാനും നേതൃത്വം ശ്രമം നടത്തുന്നുണ്ട്. അതേസമയം രാധാകൃഷ്ണന്‍ തെക്കന്‍മേഖലാ യോഗത്തില്‍ പങ്കെടുത്താലും മതിയെന്ന് കെ സുരേന്ദ്രന്‍ അനുകൂലികള്‍ പറഞ്ഞു.
Discussion about this post