തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്. ഐഎംഎയുടെ താല്‍പ്പര്യം ആരോഗ്യംമാത്രമാണെന്നും ഒരുരാഷ്ട്രീയ ലക്ഷ്യവും സംഘടനയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെയോ ആരോഗ്യമന്ത്രിയുടെയോ പ്രവര്‍ത്തനങ്ങളെ കുറച്ചുകാണാന്‍ സംഘടന ശ്രമിച്ചിട്ടില്ല. ജനങ്ങളുടെ ആരോഗ്യം മാത്രമാണ് ഐഎംഎയുടെ താല്‍പ്പര്യമെന്നും സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ഡോ എബ്രഹാം വര്‍ഗീസ് വ്യക്തമാക്കി.
ഐഎംഎ ഒരിക്കലും സര്‍ക്കാരിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നില്ല. കോവിഡുമായി ബന്ധപ്പെട്ട് ഉപദേശം തേടുന്ന സംഘടനകളോട് ഭരണ–പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ നയങ്ങളും കാഴ്ചപ്പാടുകളും വിശദീകരിക്കാറുണ്ടെന്നും ഡോ. എബ്രഹാം പറഞ്ഞു.
Discussion about this post