തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ച വെള്ളായണി സ്വദേശി വിജയ് പി.നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. ഇത് ഒഴിവാക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു.
ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ നല്കിയ ജാമ്യാപേക്ഷ അഡിഷനല്‍ സെഷന്‍സ് കോടതി രൂക്ഷ വിമര്‍ശനത്തോടെ കഴിഞ്ഞദിവസം തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ മറ്റ് മാര്‍ഗമില്ലന്നാണു പൊലീസിന്റെ വിലയിരുത്തല്‍.
സ്ത്രീകളാണന്നുമുള്ള പരിഗണനയോടെ തുടര്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂര്‍ പൊലീസ് മൂവരുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല. സംസ്കാരമുള്ള പ്രവൃത്തിയല്ല ചെയ്തതെന്നും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സമാധാനവും നിയമവും കാത്തു സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇവര്‍ക്കു ജാമ്യം നല്കുന്നതു നിയമം കയ്യിലെടുക്കാന്‍ പ്രേരണയാകുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണു കോടതി വിധി.
സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണു ഭാഗ്യലക്ഷ്മിയുടെ നീക്കം.
Discussion about this post